ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ശമ്പളം കിട്ടുന്ന ജോലി ഉറപ്പാക്കും: എ കെ ബാലൻ - ഒരാൾക്കെങ്കിലും ശമ്പളം കിട്ടുന്ന
അഭ്യസ്തവിദ്യരായ പരമാവധി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
വയനാട്: സംസ്ഥാനത്തെ ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ശമ്പളം കിട്ടുന്ന ജോലി ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലൻ. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉള്ള ഇക്കൊല്ലത്തെ ഓണക്കിറ്റ്,ഓണക്കോടി വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കൽപ്പറ്റയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഭ്യസ്തവിദ്യരായ പരമാവധി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ആയിരത്തോളം പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരെ പരിശീലനം നൽകി വിദേശ രാജ്യങ്ങളിൽ മികച്ച തൊഴിലിനായി അയക്കാൻ ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട് . ഈ വർഷം 159,753 ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റുഠ ,61,004 പേർക്ക് ഓണക്കോടിയുഠ വിതരണം ചെയ്തു .60 വയസ്സ് കഴിഞ്ഞവർക്കാണ് ഓണക്കോടി വിതരണം ചെയ്തത് .ചടങ്ങിൽ ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് നൽകിയ ഭൂമിയുടെ രേഖകൾ മന്ത്രി വിതരണം ചെയ്തു.