കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വയനാട് കലക്‌ടർ - ജില്ലാ കലക്‌ടർ ഡോ.അദീല അബ്ദുളള

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്. ആകെ 6,07,068 വോട്ടര്‍മാരാണ് ജില്ലയിൽ ഉള്ളത്

Collector Dr. Adila Abdullah  വയനാട്  നിയമസഭാ തെരഞ്ഞെടുപ്പ്  ജില്ലാ കലക്‌ടർ ഡോ.അദീല അബ്ദുളള  election in Wayanad
വയനാട് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് കലക്‌ടർ ഡോ.അദീല അബ്ദുളള

By

Published : Mar 18, 2021, 8:45 PM IST

വയനാട്: ജില്ലയിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്‌ടർ ഡോ.അദീല അബ്ദുളള. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്. ആകെ 6,07,068 വോട്ടര്‍മാരാണ് ജില്ലയിൽ ഉള്ളത്. വോട്ടർമാരിൽ 2,99,063 പേർ പുരുഷൻമാരും 3,08,005 സ്ത്രീകളും ആണ്. പുതിയതായി പട്ടികയില്‍ പേര് ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയുള്ള അന്തിമ പട്ടിക നാളെ തയ്യാറാകും.

വയനാട് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് കലക്‌ടർ ഡോ.അദീല അബ്ദുളള

576 പ്രധാന പോളിങ് ബൂത്തുകളും 372 ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ ആകെ 948 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടിയില്‍ 126 ഓക്‌സിലറി ഉള്‍പ്പെടെ 299 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 117 ഓക്‌സിലറി ഉള്‍പ്പെടെ 333 ബൂത്തുകളും കല്‍പ്പറ്റയില്‍ 129 ഓക്‌സിലറി ഉള്‍പ്പെടെ 316 ബൂത്തുകളുമാണുള്ളത്. ഏഴ് ബൂത്തുകള്‍ താൽക്കാലികമായാണ് ഒരുക്കുന്നത്. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വെള്ളം, വൈദ്യുതി, ശുചിമുറി സൗകര്യം, റാംപ് തുടങ്ങിയവ ഉറപ്പാക്കും. വോട്ടര്‍മാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പോളിങ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 576 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കും. 124 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്‌ന ബാധിതമായി കണ്ടെത്തിയത്. ഇവ ഉള്‍പ്പെടെ 412 ബൂത്തുകളില്‍ വെബ്‌കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. 39 ബൂത്തുകളില്‍ വീഡിയോഗ്രഫിയും നടത്തും.

ABOUT THE AUTHOR

...view details