വയനാട്:നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, സ്ഥാനാർഥി നിർണയം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന യു.ഡി.എഫ്. നേതൃത്വത്തിന്‍റെ നിർദേശം അംഗീകരിക്കാൻ ജില്ലാ യു.ഡി.എഫ്. നേതൃയോഗം തീരുമാനിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ്; സംസ്ഥാന യു.ഡി.എഫ്. നേതൃത്വത്തിന്‍റെ നിർദേശം അംഗീകരിക്കാൻ തീരുമാനം
കൽപ്പറ്റ സീറ്റിനായുള്ള മുസ്ലീം ലീഗിന്‍റെ അവകാശവാദം വിവാദമായതിന് പിന്നാലെയാണ് യു.ഡി.എഫ്. യോഗം ചേർന്നത്.
കൽപറ്റ സീറ്റിനായുള്ള മുസ്ലീം ലീഗിന്‍റെ അവകാശവാദം മുന്നണിക്കുള്ളിൽ പ്രശ്‌നമായ സാഹചര്യത്തിലാണ് തീരുമാനം. കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ മത്സരിച്ചേക്കുമെന്ന് സൂചന വന്നതോടെ സീറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണെന്ന് ജില്ലാ സെക്രട്ടറി യഹ്യാ ഖാൻ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് യു.ഡി.എഫ്. യോഗം ചേർന്നത്. വിവാദ പ്രസ്‌താവനകളിൽ നിന്ന് വിട്ടു നിൽക്കാൻ യോഗം നിർദേശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 28ന് രാഹുൽഗാന്ധി എം.പി. വയനാട്ടിൽ എത്തും. തുടർന്ന് മൂന്ന് നിയോജക മണ്ഡലങ്ങളിലെ മതസാമുദായിക,സാമൂഹിക, സാംസ്കാരിക, വ്യാപാര, കർഷക നേതാക്കളുമായും അദ്ദേഹം കൂടിയാലോചന നടത്തും.