വയനാട് :വയനാട്ടിലെ തിരുനെല്ലി അപ്പപ്പാറയിൽ മാനിനെ വേട്ടയാടിയ സംഘത്തെ വനം വകുപ്പ് പിടികൂടി. അകെല്ലിക്കുന്ന് കോളനിയിൽ താമസിക്കുന്ന സുരേഷ് (30) മണിക്കുട്ടൻ (18) എന്നിവരാണ് വ്യാഴാഴ്‌ച അറസ്റ്റിലായത്.
ബേഗൂർ റെയ്ഞ്ചിലെ തിരുനെല്ലി അപ്പപ്പാറ അകൊല്ലിക്കുന്ന് വനത്തിൽ മാനിനെ വേട്ടയാടി പാകം ചെയ്യുന്നതിനിടയിലാണ് ഇവരെ വനം വകുപ്പ് അധികൃതർ പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടിരക്ഷപ്പെട്ടു.