സുല്‍ത്താൻ ബത്തേരിയില്‍ ചാരായവേട്ട; ഒരാൾ പിടിയില്‍ - arrack seized at sultan bathery
വാഷും വാറ്റുപകരണങ്ങളും വീട്ടില്‍ സൂക്ഷിച്ചതിന് മാറോട് സ്വദേശി ശിവദാസിനെതിരെ എക്സൈസ് കേസ് എടുത്തു.
സുല്‍ത്താൻ ബത്തേരിയില്‍ ചാരായവേട്ട; ഒരാൾ പിടിയില്‍
വയനാട്: സുല്‍ത്താൻ ബത്തേരിയില്‍ 110 ലിറ്റർ വാഷും രണ്ടര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സുല്‍ത്താൻ ബത്തേരിക്ക് സമീപം ചെതലയം, മാറോട് ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ തെരച്ചിലിലാണ് വാഷും ചാരായവും പിടികൂടിയത്. വാഷും വാറ്റുപകരണങ്ങളും വീട്ടില്‍ സൂക്ഷിച്ചതിന് മാറോട് സ്വദേശി ശിവദാസിനെതിരെ എക്സൈസ് കേസ് എടുത്തു. ലോക്‌ഡൗണിന് ശേഷം അംഗീകൃത മദ്യശാലകൾ അടച്ചതിനെ തുടർന്ന് എക്സൈസ് ജില്ലയില്‍ പരിശോധന കർശനമാക്കിയിട്ടുണ്ട്.