വയനാട് :വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടെ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇതിന്‍റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്‍റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു - kerala news
വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്‍റെ പരിധിയിൽ വരുന്നത്
![വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു Wayanad Wildlife Sanctuary have been declared as Ecologically Vulnerable Areas വയനാട് വന്യജീവി സങ്കേതം പരിസ്ഥിതി ദുർബല പ്രദേശം വയനാട് വാർത്ത wayanad news kerala news കേരള വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10486636-thumbnail-3x2-oo.jpg)
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു
പാറ ഖനനം, വൻകിട ജലവൈദ്യുത പദ്ധതികൾ, തടിമില്ലുകൾ, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങൾ എന്നിവയുൾപ്പെടെ ഒൻപതോളം പ്രവർത്തനങ്ങളാണ് നിരോധിച്ചിരിക്കുന്നത്. മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി ആറ് വില്ലേജുകളും 57 ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപെട്ടിട്ടുണ്ട്.