കൊവിഡ് 19; വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ചടങ്ങ് മാത്രമാക്കുന്നു - Ararat Mahotsavam
കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
കൊവിഡ് 19; വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ചടങ്ങ് മാത്രമാക്കുന്നു
വയനാട്: വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് ജില്ലയുടെ ദേശീയോത്സവം എന്നറിയപ്പെടുന്നവള്ളിയൂർക്കാവ് ഉത്സവം ചടങ്ങ് മാത്രമാക്കുന്നത്. ഒറ്റ ചെണ്ടയോട് കൂടിയുള്ള വാൾ എഴുന്നള്ളത്തോടു കൂടിയാണ് ചടങ്ങുകൾ ആരംഭിക്കുക. അടുത്ത ശനിയാഴ്ചയാണ് ഉത്സവ ചടങ്ങുകൾ തുടങ്ങുന്നത്.