വയനാട്: മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പ്രചാരണം. മുണ്ടക്കൈ അങ്ങാടിയിലെ മതിലുകളിൽ ആണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ആദിവാസി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചത് ആര്, മാവോയിസ്റ്റുകൾ കോളനി വിടുക, കാട് വിടുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ പ്രചരിപ്പിച്ചത്.
വയനാട്ടിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പ്രചാരണം - Anti Maoist
ആദിവാസി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചത് ആര്, മാവോയിസ്റ്റുകൾ കോളനി വിടുക, കാട് വിടുക തുടങ്ങിയ പോസ്റ്ററുകളാണ് പ്രചരിപ്പിച്ചത്.
പോസ്റ്റർ പ്രചാരണംപോസ്റ്റർ പ്രചാരണം
കഴിഞ്ഞ 15ന് മേപ്പാടി അട്ടമല ആനകൂഞ്ചിമൂലയിൽ ആൾതാമസമില്ലാത്ത റിസോർട്ടിനെതിരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. ആദിവാസി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെയാണ് ആക്രമണമെന്ന് റിസോർട്ടിൽ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.