വയനാട് പനമരം കാപ്പുംചാലിൽ ജനവാസ മേഖലയിലറങ്ങി വയോധികനെ കൊല്ലപ്പെടുത്തിയ കാട്ടാനയെ വനപാലകർ വനത്തിനുള്ളിലേക്ക് കയറ്റി വിട്ടു. കുങ്കിയാനകളുടെ സഹായത്തോടെ മണികൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്. ആനയെ ഓടിക്കുന്നതിനിടയിൽ ആറ് വനപാലകർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുലർച്ചെ ആറു മണിയോടെയാണ് ആറുമൊട്ടം കുന്ന് കാളിയാർ തോട്ടത്തിൽ വച്ചാണ്പാൽ വിൽപ്പന കഴിഞ്ഞ് തിരിച്ചു വന്ന രാഘവനെ കാട്ടാന ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിടെ ആറ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തു വന്നതോടെ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിടാൻ വനം മന്ത്രി നിർദേശം നൽകി.