കേരളം

kerala

ETV Bharat / state

കബനി നദിയിൽ അജ്ഞാത മൃതദേഹം - കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ആർ.ടി.പി.സി.ആർ ടെസ്റ്റിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍.

Kabani River pulppally wayanad  Kabani River  കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി  An unidentified body was found in the Kabani River
കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

By

Published : May 19, 2021, 5:49 PM IST

വയനാട് :വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേരള കർണാടക അതിർത്തി മേഖലയ്ക്ക് സമീപം കബനിയിലാണ് സംഭവം. ഏകദേശം 50 വയസ് തോന്നിക്കുന്ന മധ്യവയസ്കന്‍റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാണപ്പെട്ടത്.

ALSO READ:വയനാടിന്‍റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ മഴയുടെ അളവിൽ അന്തരമുള്ളതായി പഠനം

തുടർന്ന്, പുൽപ്പള്ളി പൊലീസിന്‍റെയും ബത്തേരി ഫയർഫോഴിന്‍റെയും നേത്യത്വത്തില്‍ മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് കബനി നദിയിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ്. മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. ആർ.ടി.പി.സി.ആർ ടെസ്റ്റിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details