കേരളം

kerala

ETV Bharat / state

പിഎസ്‌സി നിയമനത്തില്‍ ക്രമക്കേടെന്ന് ആരോപണം; ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു - psc appointment news

പ്രാക്തന ഗോത്രവർഗ വിഭാഗത്തിൽ നിന്നും പൊലീസ് സേനയിലേക്ക് പിഎസ്‌സി വഴി നടത്തിയ പ്രത്യേക നിയമനത്തില്‍ ക്രമക്കേടെന്നാണ് ആരോപണം

പിഎസ്‌സി നിയമനം വാര്‍ത്ത പിഎസ്‌സി ക്രമക്കേട് വാര്‍ത്ത psc appointment news psc irregularities news
പിഎസ്‌സി ക്രമക്കേട്

By

Published : Jan 16, 2021, 4:04 AM IST

Updated : Jan 16, 2021, 5:05 AM IST

കല്‍പ്പറ്റ: സംസ്ഥാന പൊലീസ് സേനയിലേക്ക് വയനാട്ടിലെ പ്രാക്തന ഗോത്രവർഗ വിഭാഗത്തിൽ നിന്ന് നടത്തിയ പ്രത്യേക നിയമനത്തിൽ അനർഹർക്ക് അവസരം നൽകിയതായി ആരോപണം. നിയമന ശുപാര്‍ശ വിതരണ ചടങ്ങ് നടക്കുന്ന കല്‍പ്പറ്റയിലെ വേദിയിലെത്തി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. പിഎസ്‌സി ചെയർമാൻ അഡ്വ: എം.കെ. സക്കീർ ഉള്‍പ്പെടെ വേദിയില്‍ ഉള്ളപ്പോഴായിരുന്നു പ്രതിഷേധം.

പ്രാക്തന ഗോത്രവർഗ വിഭാഗത്തിൽ നിന്നും പൊലീസ് സേനയിലേക്ക് പിഎസ്‌സി നടത്തിയ പ്രത്യേക നിയമനത്തിൽ അനർഹർക്ക് അവസരം നൽകിയതായി ആരോപണം.
പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽ നിന്നുള്ളവർക്കായിരുന്നു റിക്രൂട്ട്മെന്‍റ്. വനാതിർത്തിയിലും, സെറ്റിൽമെന്‍റ് കോളനികളിലും താമസിക്കുന്നവർക്കാണ് മുൻഗണന നൽകേണ്ടത്. എന്നാൽ ശാരീരികക്ഷമതാ പരീക്ഷയിൽ തോറ്റവർക്കും, നഗര പ്രദേശത്ത് താമസിക്കുന്നവർക്കും നിയമന ശുപാർശ നൽകിയിട്ടുണ്ടെന്ന് ഉദ്യോഗാർഥികള്‍ ആരോപിക്കുന്നു.
Last Updated : Jan 16, 2021, 5:05 AM IST

ABOUT THE AUTHOR

...view details