പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി.വി. വസന്തകുമാറിന്‍റെ വീട്ടിൽ മന്ത്രി എ.കെ. ബാലൻ ഇന്ന് സന്ദർശനം നടത്തും. രാവിലെ 11.30 നാണ് മന്ത്രി ലക്കിടിയിലെ വീട്ടിലെത്തുക.
ഹവില്‍ദാര്‍ വസന്തകുമാറിന്‍റെ വീട് മന്ത്രി എ.കെ.ബാലന്‍ ഇന്ന് സന്ദര്‍ശിക്കും - പിണറായി വിജയൻ
ജവാന്‍റെ കുടുംബത്തിന് ധനസഹായം നൽകുന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ. 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.

വസന്തകുമാറിന്‍റെ കുടുംബത്തിന് ധനസഹായം നൽകുന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണ്. ജവാന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വസന്തകുമാറിന്‍റെ കുടുംബത്തിന് നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ദുബായ് സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ വസന്തകുമാറിന്‍റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.