വയനാട്: വാടകക്ക് എടുത്ത കെഎസ്ആർടിസി ബസിന്‍റെ മുകളിൽ കയറിയുള്ള സാഹസിക യാത്ര വിവാദമാകുന്നു. യാത്രക്കാരെ ബസിനു മുകളിൽ കയറ്റി ബസ് പുറകോട്ട് എടുക്കുന്ന ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സുൽത്താൻ ബത്തേരിയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാടകക്കെടുത്ത ബസിലാണ് സാഹസികവും അപകടവുകരവുമായ രീതിയിൽ യാത്ര നടന്നത്.
കെഎസ്ആർടിസി ബസിന്‍റെ മുകളിൽ കയറി യാത്ര: ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി - വാടകക്കെടുത്ത സർക്കാർ ബസിന്‍റെ മുകളിൽ കയറി യാത്ര
സുൽത്താൻ ബത്തേരിയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാടകക്കെടുത്ത ബസിലാണ് സാഹസികവും അപകടവുകരവുമായ രീതിയിൽ യാത്ര നടന്നത്.
വാടകക്കെടുത്ത സർക്കാർ ബസിന്‍റെ മുകളിൽ കയറി യാത്ര: രണ്ട് ഡ്രവർമാരുടെ ലൈസൻസ് റദ്ദാക്കി
കാരാപ്പുഴയ്ക്ക് സമീപം യാത്രക്കാരെ ബസിനു മുകളിൽ കയറ്റി ബസ് പുറകോട്ട് എടുക്കുന്ന സമയത്ത് യാത്രക്കാരുടെ തലയ്ക്ക് തൊട്ടു മുകളിൽ വൈദ്യുതി ലൈനും ഉണ്ടായിരുന്നു. ടീം ആന ബസ് മീറ്റിന്‍റെ ഭാഗമായാണ് ടീം അംഗങ്ങൾ രണ്ട് ബസ് വാടകക്കെടുത്തത്. സംഭവം വിവാദമായതോടെ രണ്ടു ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങൾ തന്നെയാണ് സംഭവത്തിന്‍റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
TAGGED:
സുൽത്താൻ ബത്തേരി