വയനാട്: പ്രവർത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിന്‍റെ ചുരുക്കപട്ടികയില്‍ ഇടം നേടി വയനാട് കലക്‌ടർ ഡോക്‌ടർ അദീല അബ്‌ദുള്ള. 13 കലക്‌ടർമാരാണ് ചുരുക്കപട്ടികയിലുള്ളത്. ഡോ. അദീല അബ്‌ദുള്ള ഉൾപ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കലക്‌ടർമാർ ഈ പട്ടികയിലുണ്ട്.
പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ ഡോ.അദീല അബ്‌ദുള്ളയും
രാജ്യത്തെ 13 കലക്‌ടർമാരാണ് ചുരുക്കപട്ടികയിലുള്ളത്
പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ ഡോ.അദീല അബ്‌ദുള്ളയും
മുൻഗണന മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പട്ടിക തയാറാക്കുന്നത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിർണയം ഈ മാസം 11ന് നടക്കും.
2019 നവംബറിലാണ് വയനാട് ജില്ലാ കലക്‌ടറായി ഡോ. അദീല അബ്‌ദുള്ള ചുമതലയേറ്റത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ ഇവർ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. വയനാട്ടിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലും പ്രഥമ പരിഗണന നൽകുന്നുണ്ട് കലക്‌ടർ.