മാതൃകാപരമായ ശിക്ഷാ വിധി പ്രതീക്ഷിക്കുന്നു: സിസ്റ്റർ ലൂസി കളപ്പുര - അഭയ കൊലക്കേസ്
പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു താക്കീതാകട്ടെ കോടതി വിധിയെന്ന് പ്രതീക്ഷിക്കുന്നതായി സിസ്റ്റർ ലൂസി കളപ്പുര
മാതൃകാപരമായ ശിക്ഷാ വിധി പ്രതീക്ഷിക്കുന്നു: സിസ്റ്റർ ലൂസി കളപ്പുര
വയനാട്: അഭയ കൊലക്കേസിൽ നീതിപീഠത്തിൽ നിന്നും മാതൃകാപരമായ വിധി പ്രതീക്ഷിക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. കൊലപാതക കുറ്റം മാത്രമല്ല, സംഭവം മറച്ചു വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ശ്രമിച്ചവർക്ക് ഒരു താക്കീതാവും കോടതി വിധിയെന്ന് പ്രതീക്ഷിക്കുന്നതായും സിസ്റ്റർ പറഞ്ഞു.