വയനാട്: സുൽത്താൻ ബത്തേരിയിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. വായ് മൂടിക്കെട്ടി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നല്‍കി. നൂൽപ്പുഴ പഞ്ചായത്ത് പരിധിയിൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം.
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി - ബത്തേരിയിൽ പതിനാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നല്‍കി
പതിനാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
അവശനിലയിൽ വനത്തിൽ കണ്ടെത്തിയ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ ആരോപണവിധേയനും പ്രദേശവാസിയുമായ യുവാവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
Last Updated : Feb 24, 2020, 5:53 PM IST