കേരളം

kerala

ETV Bharat / state

വയനാട്ടില്‍ 56 പേര്‍ക്ക് കൂടി കൊവിഡ് - covid news

രണ്ട് പേര്‍ വീതം വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2066 ആയി.

കൊവിഡ് വാര്‍ത്ത  കോവിഡ് അപ്പ്ഡേറ്റ്  covid news  covid update
കൊവിഡ്

By

Published : Sep 13, 2020, 9:38 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകന്‍ ഉള്‍പ്പെടെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ വീതം വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2066 ആയി. 1591 പേര്‍ രോഗമുക്തരായി. നിലവില്‍ 465 പേര്‍ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ച പുറത്ത് നിന്ന് വന്നവര്‍
സെപ്‌റ്റംബര്‍ ഏഴിന് കോയമ്പത്തൂരിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (22), സെപ്റ്റംബർ നാലിന് തമിഴ്‌നാട്ടിൽ നിന്ന് വന്ന അരപ്പറ്റ സ്വദേശി (32), സെപ്റ്റംബർ ഏഴിന് അബുദാബിയിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (42), സെപ്തംബർ നാലിന് മസ്കത്തിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (34) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സമ്പർക്ക രോഗബാധിതർ
ചീരാൽ സ്വദേശികളായ 8 പേർ (5 സ്ത്രീകൾ, 3 പുരുഷന്മാർ), 10 ചെതലയം സ്വദേശികൾ (4 പുരുഷന്മാർ, 4 സ്ത്രീകൾ, 2 കുട്ടികൾ), 4 മൂപ്പൈനാട് സ്വദേശികൾ (ഒരു സ്ത്രീ, 3 കുട്ടികൾ), 4 വാഴവറ്റ സ്വദേശികൾ (2 പുരുഷന്മാർ, ഒരു സ്ത്രീ, ഒരു കുട്ടി), 3 പടിഞ്ഞാറത്തറ സ്വദേശികൾ (19, 30, 73), രണ്ട് മേപ്പാടി സ്വദേശിനികൾ (42, 35), 3 നല്ലൂർനാട് സ്വദേശികൾ (10, 40, 35), 2 പുൽപ്പള്ളി സ്വദേശികൾ (32, 40), രണ്ട് ചുള്ളിയോട് സ്വദേശികൾ (48, 34), രണ്ട് പനമരം സ്വദേശികൾ (39, 27), മീനങ്ങാടി (24), വെള്ളമുണ്ട (24), നാലാം മൈൽ (14), തൊണ്ടർനാട് (43), മാനന്തവാടി(33) സ്വദേശികളായ രണ്ട് പേര്‍, കോഴിക്കോട് (34) സ്വദേശി, കാസർകോട് (41) സ്വദേശി, മാനന്തവാടി പയ്യമ്പള്ളി സ്വദേശി, പാലക്കാട് ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (32), ഉറവിടം വ്യക്തമല്ലാത്ത രണ്ട് കാരക്കാമല സ്വദേശികൾ (1, 17), പൊരുന്നന്നൂർ സ്വദേശിനി (40), ചീരാൽ സ്വദേശിനി (23).

ABOUT THE AUTHOR

...view details