വയനാട്: വയനാട്ടിൽ 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1131 ആയി ഉയർന്നു. 61 പേര്‍ കൂടി രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 35 പേര്‍ക്കാണ് രോഗബാധ. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. സൗദി അറേബ്യയില്‍ നിന്ന് തിരിച്ചെത്തിയ മുള്ളന്‍കൊല്ലി സ്വദേശി (36), ഓഗസ്റ്റ് 15ന് നഞ്ചങ്കോട് നിന്നെത്തിയ ചുള്ളിയോട് സ്വദേശികള്‍ (12, 14, 39), ചുള്ളിയോട് സ്വദേശിനി (37), ബംഗളൂരുവില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശി (27), പള്ളിക്കുന്ന് സ്വദേശി (60), തരുവണ സ്വദേശി (19), കണിയാരം സ്വദേശി (54), കോട്ടത്തറ സ്വദേശി (30), മൈസൂരില്‍ നിന്നെത്തിയ മുണ്ടക്കൈ സ്വദേശി (36), കര്‍ണാടകയില്‍ നിന്നെത്തിയ മേപ്പാടി സ്വദേശി (36), രണ്ട് ഗുണ്ടല്‍പെട്ട് സ്വദേശികള്‍ (27, 37) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്ടിൽ 49 പുതിയ കൊവിഡ് രോഗികൾ - വയനാട്
സമ്പര്‍ക്കം വഴി 35 പേര്‍ക്ക് രോഗബാധ. 61 പേര്‍ കൂടി രോഗമുക്തി നേടി.
വാളാട് സ്വദേശി (60), വാളാട് സ്വദേശിനി (50), പടിഞ്ഞാറത്തറ സ്വദേശികളായ ആറ് പുരുഷന്മാര്‍, നാല് സ്‌ത്രീകള്‍, മൂന്ന് കുട്ടികള്‍, ചൂരല്‍മല സ്വദേശികളായ എട്ട് പുരുഷന്മാര്‍, മാനന്തവാടി വേമം സ്വദേശി (36), മുള്ളന്‍കൊല്ലി പെരിക്കല്ലൂര്‍ സ്വദേശിനി (15), അമ്പലവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു പുരുഷന്‍ (52), ഒരു സ്‌ത്രീ (30), കമ്മന സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു വയസുകാരി, കാക്കവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു പുരുഷന്‍ (22), കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ അമ്പലവയല്‍ സ്വദേശികളായ ഒരു പുരുഷന്‍ (37), ഒരു സ്‌ത്രീ (45), കാക്കവയല്‍ സ്വദേശി (53), പാക്കം സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു സ്‌ത്രീ (30), ആരോഗ്യപ്രവര്‍ത്തക മീനങ്ങാടി സ്വദേശിനി (41), ഉറവിടം വ്യക്തമല്ലാത്ത ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശി (40) എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ.