കേരളം

kerala

ETV Bharat / state

വയനാട്ടിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

333 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലുമാണ് നിലവിൽ ചികിത്സയില്‍ കഴിയുന്നത്.

Wayanad  covid cases  wayanad covid cases  corona virus  covid updates  വയനാട്  വയനാട് കൊവിഡ്  കൊവിഡ് അപ്‌ഡേറ്റ്സ്  വയനാട് കൊവിഡ് കേസുകൾ
വയനാട്ടിൽ 48 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു

By

Published : Aug 15, 2020, 9:17 PM IST

വയനാട്:ജില്ലയില്‍ ഇന്ന് 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരിച്ചു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

യു.എ.ഇയില്‍ നിന്നു തിരിച്ചെത്തിയ കമ്പളക്കാട് സ്വദേശിനി (27), ഖത്തറില്‍ നിന്നെത്തിയ വൈത്തിരി സ്വദേശി(21) എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൈസൂരില്‍ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശിനി (22), ബെംഗളുരുവിൽ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി (33), ഉന്‍സൂരില്‍ നിന്നെത്തിയ എടവക സ്വദേശിനി (21), തമിഴ്‌നാട്ടില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശിനി (30), ബെംഗളുരുവിൽ നിന്നെത്തിയ പുതുശ്ശേരി സ്വദേശി (33) എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചത്. മാനന്തവാടി പുതിയേടം കോളനി നിവാസി (21), കമ്മന സ്വദേശി എന്നിവരുടെ ഉറവിടം വ്യക്തമല്ല.

വാളാട് സമ്പര്‍ക്കത്തിലുള്ള എട്ട് പുരുഷന്‍മാര്‍, ആറ് സ്ത്രീകള്‍, ഒരു കുട്ടി, പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള അഞ്ച് പുരുഷന്മാര്‍ , മൂന്ന് സ്ത്രീകള്‍, ഒരു കുട്ടി, ചൂരല്‍മല സമ്പര്‍ക്കത്തിലുളള പുരുഷന്മാര്‍ (73, 37), സ്ത്രീ (44), മാനന്തവാടി സമ്പര്‍ക്കത്തിലുളള ദ്വാരക സ്വദേശികളായ പുരുഷന്മാര്‍ (52, 27), സ്ത്രീകള്‍ (48, 21), കുട്ടി (11), കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള കല്‍പ്പറ്റ സ്വദേശി (60), മുള്ളന്‍കൊല്ലി സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശിനി (15), നല്ലൂര്‍നാട് ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുളള മീനങ്ങാടി സ്വദേശിനി(40), വെങ്ങപ്പള്ളി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കല്‍പ്പറ്റ സ്വദേശി (36), വെങ്ങപ്പള്ളി സ്വദേശി(37), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി തിരിച്ചെത്തിയ കാരക്കാമല സ്വദേശി(23), മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഒരു വിദ്യാര്‍ഥി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details