കേരളം

kerala

ETV Bharat / state

വയനാട്ടില്‍ 48 പേർ കൂടി നിരീക്ഷണത്തിൽ - Wayanad covid 19

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 123 ആയി. ആശുപത്രികളിൽ ആരും നിരീക്ഷണത്തിലില്ല.

വയനാട് കൊവിഡ് 19  കൊവിഡ് 19 കേരളം  കൊവിഡ് 19  വയനാട്ടില്‍ നിരീക്ഷണത്തിൽ  Wayanad covid 19  covid 19 kerala latest news
വയനാട്ടില്‍ 48 പേർ കൂടി നിരീക്ഷണത്തിൽ

By

Published : Mar 14, 2020, 7:59 PM IST

വയനാട്: കൊവിഡ് 19 രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി വയനാട് ജില്ലയിൽ 48 പേർകൂടി നിരീക്ഷണത്തിൽ. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 123 ആയി. ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ആശുപത്രികളിൽ ആരും നിരീക്ഷണത്തില്‍ കഴിയുന്നില്ല. കൊവിഡ് 19 വൈറസ് ബാധക്കെതിരെയുള്ള മുൻകരുതലിന്‍റെ ഭാഗമായി ക്രിസ്‌തീയ ആരാധനാലയങ്ങളിൽ നടക്കുന്ന പ്രാർഥനാ ചടങ്ങുകളിൽ വളരെ കുറച്ച്‌ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്‌ടർ അറിയിച്ചു. പ്രായമായവർ, കുട്ടികൾ എന്നിവരെ പരമാവധി ഒഴിവാക്കണമെന്നും കലക്‌ടർ പറഞ്ഞു.

ABOUT THE AUTHOR

...view details