കേരളം

kerala

ETV Bharat / state

വയനാട്ടിൽ 38 പേർക്ക് കൂടി കൊവിഡ് - വയനാട് കൊവിഡ്

213 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കൊവിഡ്
കൊവിഡ്

By

Published : Sep 2, 2020, 8:32 PM IST

വയനാട്: ജില്ലയില്‍ 38 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ 32 പേർക്കാണ് കൊവിഡ് ബാധിച്ചത്. 26 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,542 ആയി. ആകെ 1,321 പേര്‍ രോഗമുക്തരായി. 213 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രോഗ ബാധിതരായവർ:

കർണാടകയിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി (30), ബാംഗ്ലൂരിൽ നിന്ന് വന്ന ബത്തേരി സ്വദേശികൾ (65, 72), തമിഴ്‌നാട്ടിൽ നിന്നെത്തിയ മേപ്പാടി സ്വദേശിനി (27), ബാംഗ്ലൂരിൽ നിന്ന് വന്ന മുട്ടിൽ പരിയാരം സ്വദേശി (29), കർണാടകയിൽ നിന്നെത്തിയ ലോറി ഡ്രൈവർ (30), ബത്തേരി സമ്പർക്കത്തിലുള്ള ചെതലയം സ്വദേശികളായ നാല് വയസ്സുകാരിയും ആറു വയസുകാരനും, മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി ചീരംകുന്ന് സ്വദേശികൾ (52, 25, 3, 28), മീനങ്ങാടി സ്വദേശികൾ (50, 48, 22, 35), ഇരുളം സ്വദേശി (54), പനമരം സ്വദേശികൾ (35, 40), തരുവണ സ്വദേശി (20), ചീരാൽ പുത്തൻകുന്ന് സ്വദേശികൾ (45, 13, 5, 39), ചീരാൽ സപ്ലൈകോ സമ്പർക്കത്തിലുള്ള ചീരാൽ സ്വദേശികൾ (66, 5, 8, 30), ബത്തേരി സ്വദേശി (54), പൊഴുതന സ്വദേശി (40), പിണങ്ങോട് സ്വദേശി (52), പടിഞ്ഞാറത്തറ സ്വദേശി (12), അമ്പലവയൽ സ്വദേശിനി (67), തലശേരിയിൽ നിന്ന് വന്ന തൃക്കൈപ്പറ്റ സ്വദേശികൾ (34, 31, 4), കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ നൂൽപ്പുഴ സ്വദേശി (25), പനമരം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍ (28) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details