വയനാട് 361 പേർക്ക് കൊവിഡ് - wayanad district
നിലവില്‍ ജില്ലയിൽ 2213 പേരാണ് ചികിത്സയിലുള്ളത്.
വയനാട് 361 പേർക്ക് കൊവിഡ്
വയനാട്: ജില്ലയില്‍ ഇന്ന് 361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14069 ആയി. 11772 പേര്‍ ഇതുവരെ രോഗമുക്തരായി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 84 ആയി. നിലവില്‍ 2213 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1335 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.