പുൽപ്പള്ളിയിൽ 300 ലിറ്റർ വാഷ് പിടികൂടി - വ്യാജവാറ്റ് കേന്ദ്രം
പുൽപ്പള്ളി ചണ്ണോത്തു കൊല്ലിയിൽ ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
വയനാട്: പുൽപ്പള്ളിയിൽ 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പുൽപ്പള്ളി ചണ്ണോത്തു കൊല്ലിയിൽ ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 300 ലിറ്റർ വാഷ്, 20 കിലോ ശർക്കര, മറ്റ് വാറ്റുപകരണങ്ങൾ എന്നിവ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷമായി ആള്‍താമസമില്ലാതെ കിടക്കുകയായിരുന്ന വീട്ടിലാണ് വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പൊലീസുകാരായ അജീഷ്, സാബു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.