വയനാട്: ജില്ലയില്‍ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി മേഖലയിൽ ഉള്ളവരാണ് മൂന്നുപേരും. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും, ഈ മാസം രണ്ടിന് രോഗബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകനും മകളുടെ ഭർത്താവിനും ആണ് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്
മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും, ഈ മാസം രണ്ടിന് രോഗബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകനും മകളുടെ ഭർത്താവിനും ആണ് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
എടവക പഞ്ചായത്തിലെ കമ്മന സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥൻ. ലോറി ഡ്രൈവറുടെ 28കാരനായ മകനും മകളുടെ 35 വയസുകാരനായ ഭർത്താവിനും ആണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി സ്വദേശിയാണ്. രോഗം പടരുന്ന സാഹചര്യത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് സെക്രട്ടറി അറിയിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും നടത്തുന്ന മുഴുവൻ മീറ്റിങ്ങുകളും വീഡിയോ കോൺഫറൻസിലൂടെ മാത്രമേ നടത്താവൂ എന്ന് ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.