വയനാട്: ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്.
വയനാട്ടിൽ 241 പേര്‍ക്ക് കൊവിഡ് - wayanad covid updates
നിലവില്‍ 2056 പേരാണ് ചികിത്സയിലുള്ളത്
വയനാട്ടിൽ 241 പേര്‍ക്ക് കൊവിഡ്
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12648 ആയി. 10515 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 പേരാണ് മരിച്ചത്. നിലവില്‍ 2056 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1285 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.