വയനാട്:വയനാട് ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ കൂടി രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകൻ ഉള്‍പ്പെടെ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് സ്ഥിരീകരിച്ചു
വയനാട് ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകൻ ഉള്‍പ്പെടെ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18395 ആയി. 15731 പേര്‍ ഇതുവരെ രോഗമുക്തി നേടി. ജില്ലയിലെ ആകെ മരണസംഖ്യ 108 ആയി. നിലവില്‍ 2556 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1899 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.