വയനാട്: ജില്ലയിൽ രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എടവക പഞ്ചായത്തിലെ 30 വയസുകാരനും 47 കാരിയായ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എടവക സ്വദേശി മാലിദ്വീപിൽ നിന്നും തിരിച്ചെത്തിയതാണ്. തമിഴ്‌നാട് സ്വദേശിനി ദുബായിൽ നിന്നും മെയ് 17ന് കോഴിക്കോട് വിമാനത്താവളം വഴിയാണ് ജില്ലയിൽ എത്തിയത്. ഇരുവരും കൽപ്പറ്റയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലായിരുന്നു. അതേ സമയം ജില്ലയിൽ രണ്ടുപേർ കൂടി കൊവിഡ് രോഗമുക്തരായി.
വയനാട് രണ്ട് കൊവിഡ് രോഗികൾ കൂടി - Wayanad Corona news
മാലിദ്വീപിൽ നിന്നും ദുബായിൽ നിന്നും തിരികെ എത്തിയ രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വയനാട് രണ്ട് കൊവിഡ് രോഗികൾ കൂടി
ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പനമരം പഞ്ചായത്തിലെ പള്ളിക്കുന്ന് സ്വദേശിയായ 49കാരിയും, മേപ്പാടി സ്വദേശിയായ 62കാരനുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ 218 പേരെക്കൂടി നിരീക്ഷണത്തിൽ ആക്കി. 3,689 പേരാണ് ജില്ലയിൽ മൊത്തം നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 846 പേർ പട്ടികവർഗത്തിൽ പെടുന്നവരാണ്.