വയനാട്: തിരുനെല്ലിയിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ. ദ്വാരക സ്വദേശി മുസ്‌തഫ (45), ബത്തേരി അമ്പലവയൽ സ്വദേശി പി.എം. ഷഫീർ (30) എന്നിവരാണ് പിടിയിലായത്. തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായവരിൽ നിന്നും തോക്ക്, തിരകൾ, കത്തി, 80 കിലോയോളം മലമാൻ ഇറച്ചി എന്നിവയും പിടികൂടി.
Also Read:വയനാട്ടില്‍ നിയമവിരുദ്ധ മരം മുറി ; ഉദ്യോഗസ്ഥരുടെ ഒത്താശയെന്നും ആരോപണം