കേരളം

kerala

പുത്തുമല ഉരുൾപൊട്ടൽ ദുരന്തം; 16 കുടുംബങ്ങൾ സമരത്തിൽ

By

Published : Nov 2, 2020, 7:52 PM IST

Updated : Nov 2, 2020, 8:01 PM IST

പുത്തുമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരകളായ 16 കുടുംബങ്ങളാണ് പുനരധിവാസത്തിന് സർക്കാർ സഹായം ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്

wayanad  puthumala land slides  meppadi puthumala  പുത്തുമല ദുരന്തം  വയനാട്  ഉരുൾപ്പൊട്ടൽ വാർത്തകൾ  land slide news  മേപ്പാടി പുത്തുമല
പുത്തുമല ഉരുൾ പൊട്ടൽ ദുരന്തം; 16 കുടുംബങ്ങൾ സമരത്തിൽ

വയനാട്: ജില്ലയിലെ പുത്തുമലയില്‍ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ 16 കുടുംബങ്ങള്‍ വയനാട് കലക്‌ട്രേറ്റില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഉരുൾപൊട്ടലില്‍ വീട് നഷ്‌ടമായ നാല് കുടുംബങ്ങളും സ്ഥലം നഷ്‌ടമായ 12 കുടുംബങ്ങളുമാണ് സമരം നടത്തുന്നത്. ഇവർക്ക് സർക്കാർ പുനരധിവാസത്തിന് സഹായം നൽകിയിട്ടില്ല. പുനരധിവാസ പദ്ധതിക്കായി ഏറ്റെടുത്ത പൂത്തക്കൊല്ലിയിലെ ഏഴ് ഏക്കര്‍ ഭൂമിയില്‍ 57 കുടുംബങ്ങള്‍ക്കാണ് സർക്കാർ വീട് നിര്‍മിക്കുന്നത്. ശേഷിക്കുന്ന ഭൂമിയില്‍ വീടോ സ്ഥലമോ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മേപ്പാടി പൂത്തക്കൊല്ലിയിലെ പുനരധിവാസ പദ്ധതി പ്രദേശത്ത് കുടില്‍ കെട്ടി സമരം ആരംഭിക്കുമെന്ന് മുസ്ലിം യുത്ത് ലീഗ് പറഞ്ഞു.

പുത്തുമല ഉരുൾപൊട്ടൽ ദുരന്തം; 16 കുടുംബങ്ങൾ സമരത്തിൽ
Last Updated : Nov 2, 2020, 8:01 PM IST

ABOUT THE AUTHOR

...view details