കേരളം

kerala

ETV Bharat / state

വയനാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ്‌ 19 രോഗത്തിന്‍റെ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വയനാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു  144 declared in wayanad  wayanad  വയനാട്‌  ജില്ലാ കലക്ടര്‍ അദീല അബ്‌ദുല്ല
വയനാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

By

Published : Mar 23, 2020, 11:10 PM IST

വയനാട്‌: കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അദീല അബ്‌ദുല്ല അറിയിച്ചു. നടപടിയെ തുടര്‍ന്ന് പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. മതപരമായ ആഘോഷങ്ങൾ, ഉത്സവങ്ങൾ, ആരാധനകള്‍ എന്നിവ നിരോധിച്ചു. പുറത്ത് നിന്നുള്ളവര്‍ക്ക് പട്ടികവര്‍ഗ കോളനികളിലേക്കുള്ള പ്രവേശനം വിലക്കി. കായിക മത്സരങ്ങള്‍, ടൂര്‍ണമെന്‍റുകള്‍ എന്നിവ നടത്താന്‍ പാടില്ല.

ജില്ലക്കുള്ളിലേക്കുള്ള അനാവശ്യ യാത്രകള്‍ പാടില്ല. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളും നിരോധിച്ചു. അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കാം. പെട്രോള്‍ പമ്പ്, ടെലികോം, പോസ്റ്റ് ഓഫീസ്, എ.ടി.എം, ബാങ്ക് എന്നിവക്കും തുറന്ന് പ്രവര്‍ത്തിക്കാം. ഇവിടെ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിരീക്ഷണത്തില്‍ ഇരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details