കേരളം

kerala

ETV Bharat / state

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

11 person tested covid through contact in wayanad  wayanad  covid  wayanad covid cases  വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ് 19  വയനാട്
വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 18, 2020, 7:49 PM IST

വയനാട്: ജില്ലയിൽ ഇന്നും സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. 11 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആകെ 26 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഈ മാസം നാലിന് കർണാടകത്തിൽ നിന്ന് എത്തിയ തൊണ്ടർനാട് സ്വദേശിയുമായി സമ്പർക്കത്തിലുള്ള 10 പേർക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പർക്കം വഴി രോഗം പകർന്നത്. നാലുപേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

ഒരു മാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നത്. ഇന്നലെ എട്ടുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്. ഇതിൽ 6 പേർക്കും രോഗം പകർന്നത് തൊണ്ടർനാട് സ്വദേശിയിൽ നിന്ന് തന്നെയാണ്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 268 ആയി. 109 പേർ ഇതുവരെ രോഗമുക്തി നേടി. 3442 പേരാണ് ജില്ലയിൽ മൊത്തം നിരീക്ഷണത്തിലുള്ളത്.

ABOUT THE AUTHOR

...view details