വയനാട് :ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്ത് നിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾ ആരോഗ്യ പ്രവർത്തകനാണ് . ജില്ലയിൽ മൊത്തം 3578 പേരാണ് നിരീക്ഷണത്തിലുള്ളത്.
വയനാട്ടിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid news
ജില്ലയിൽ മൊത്തം 3578 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്
ജൂൺ 21ന് ഷാർജയിൽ നിന്നെത്തിയ വെള്ളമുണ്ട സ്വദേശിയായ 27 കാരൻ, ജൂൺ 25ന് ഖത്തറിൽ നിന്നെത്തിയ തലപ്പുഴ സ്വദേശി മുപ്പത്തിമൂന്നുകാരൻ, ജൂലൈ എട്ടിന് ബാംഗ്ലൂരിൽ നിന്ന് എത്തിയ കണിയാമ്പറ്റ സ്വദേശിയായ 23 കാരൻ , ജൂലൈ ഏഴിന് ബാംഗ്ലൂരിൽ നിന്ന് എത്തിയ അമ്പലവയൽ സ്വദേശിയായ 24കാരൻ, ജൂൺ 26 ന് ദുബായിൽ നിന്നെത്തിയ കുറുക്കൻമൂല സ്വദേശിയായ 30-കാരൻ, ജൂലൈ ഏഴിന് ബാംഗ്ലൂരിൽ നിന്ന് എത്തിയ കോട്ടത്തറ സ്വദേശിയായ 26 കാരൻ, ജൂലൈ നാലിന് കർണാടകത്തിൽനിന്ന് എത്തിയ തൊണ്ടർനാട് സ്വദേശിയായ 38 കാരൻ ,ജൂലൈ ഏഴിന് കർണാടകത്തിൽനിന്ന് എത്തിയ നൂൽപ്പുഴ സ്വദേശിയായ 55കാരൻ, ജൂലൈ ഏഴിന് കർണാടകത്തിൽ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ 39 കാരൻ, ജൂലൈ ഏഴിന് ബാംഗ്ലൂരിൽ നിന്നെത്തിയ പൂതാടി സ്വദേശിയായ 28 കാരൻ, കർണാടക ചെക്പോസ്റ്റിൽ സേവനമനുഷ്ഠിക്കുന്ന കാട്ടിക്കുളം സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.