വയനാട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,031 ആയി. ബുധനാഴ്ച്ച 1541 പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെയാണ് പതിനായിരം കടന്നത്. 11 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
വയനാട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കടന്നു - ആരോഗ്യനില തൃപ്‌തികരം
കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടേയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു
വയനാട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കടന്നു
10 സാമ്പിളുകള്‍ പുതിയതായി പരിശോധനക്കയച്ചിട്ടുണ്ട്. ഇതുവരെ 120 സാമ്പിളുകള്‍ അയച്ചതില്‍ 86 പേരുടെ ഫലം നെഗറ്റീവാണ്. 31 പേരുടെ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ കലക്‌ടർ അദീല അബ്‌ദുള്ള പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടേയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.