വയനാട്: ജില്ലയില്‍ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും എത്തിയതാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 39 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയിലാകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,306 ആയി. ഇതുവരെ 1,043 പേർ രോഗമുക്തി നേടി. നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
വയനാട് 10 പേർക്ക് കൂടി കൊവിഡ് - വയനാട് കൊവിഡ്
256 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്
രോഗം സ്ഥിരീകരിച്ചവര്‍:
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ബത്തേരി സ്വദേശി (29), അമ്പലവയല്‍ സ്വദേശി (28), ഉറവിടം അറിയാത്ത നെന്മേനി പുത്തന്‍കുന്ന് സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ (46), ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (60), മാടക്കര സ്വദേശി (29), ഓഗസ്റ്റ് 14ന് കര്‍ണാടകയില്‍ നിന്ന് വന്ന ഇരുളം സ്വദേശി (29), ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്ന് വന്ന 33കാരന്‍, ഓഗസ്റ്റ് 20ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കമ്പളക്കാട് സ്വദേശി (25), അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി (33), ജൂലൈ 31ന് അബുദാബിയില്‍ നിന്ന് വന്ന 20കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.