വയനാട്: വയനാട്ടിൽ കാഞ്ഞിരത്തിനാൽ ജെയിംസിൻ്റെ ഭൂമി പ്രശ്നത്തിൽ നീതിയുടെ പക്ഷത്ത് നിൽക്കുമെന്ന് നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി. ഒരു മാസത്തിനുള്ളിൽ സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്ന് ജെയിംസിന്‍റെ സ്ഥലം പരിശോധിച്ചശേഷം കമ്മിറ്റി ചെയർമാൻ കെബി ഗണേഷ് കുമാർ എംഎല്‍എ പറഞ്ഞു.
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയം; നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി - wayanad
ഭൂമിയുടെ അവകാശത്തിന് വേണ്ടി നാല് വർഷമായി വയനാട് കലക്ട്രേറ്റിന് മുമ്പിൽ സമരത്തിലാണ് ജെയിംസും കുടുംബവും.
![കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയം; നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4034566-thumbnail-3x2-wyd.jpg)
വയനാട് മാനന്തവാടി താലൂക്കിലെ തൊണ്ടർനാട് പഞ്ചായത്തിൽ ജെയിംസിന്‍റെ ഭാര്യാപിതാവ് ജോർജിന്‍റെ ഭൂമി നിക്ഷിപ്‌ത വനഭൂമിയെന്ന് പറഞ്ഞ് വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ജോർജ് വിലകൊടുത്ത് വാങ്ങിയ 12 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമിയുടെ അവകാശത്തിനായി നാല് വർഷമായി വയനാട് കലക്ട്രേറ്റിന് മുമ്പിൽ സമരത്തിലാണ് ജെയിംസും കുടുംബവും. നിയമസഭാസമിതി അംഗങ്ങൾക്കൊപ്പം വയനാട് സബ് കലക്‌ടർ, വനം, റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം പരിശോധിക്കാനെത്തിയിരുന്നു. സ്ഥലപരിശോധനക്ക് ശേഷം പെറ്റീഷൻസ് കമ്മിറ്റി പ്രശ്‌നവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തി.