തിരുവനന്തപുരം: പാലാ ഉപ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ച തീരമാനമാകാതെ പിരിഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം നടന്ന ഉഭയകക്ഷി യോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമായില്ല. കേരള കോൺഗ്രസിലെ ഇരു വിഭാഗവും തമ്മിൽ ഇതു സംബന്ധിച്ച ചർച്ചകൾ തുടരും. എന്നാൽ ചർച്ചകൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെ കുറിച്ച് തീരിമാനമായിട്ടില്ല. പി ജെ ജോസഫ് ചില ഉപാധികൾ മുന്നോട്ട് വച്ചിട്ടുണ്ട്. അതു കൂടി കണക്കെടുത്താകും ചർച്ചകൾ നടക്കുക. ജയസാധ്യതയുള്ള സ്ഥാനാർഥി വേണമെന്നാണ് പി ജെ ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം.
തീരുമാനമാവാതെ പാലാ; ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല
യുഡിഎഫ് യോഗത്തിന് ശേഷം നടന്ന ഉഭയകക്ഷി യോഗത്തിലും സ്ഥാനാർഥി നിർണയം സംബന്ധിച്ച് തീരുമാനമായില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
എന്നാല്‍ നിലവിൽ പ്രശ്നങ്ങളൊന്നും തന്നെയില്ല എന്നും സ്ഥാനാർഥി നിർണയത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പ്രശ്നങ്ങളെല്ലാം സാങ്കേതികം മാത്രമാണ്. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിന് ഇറങ്ങാന്‍ പോവുകയാണ്. യാതൊരു തരത്തിലുളള ആശങ്കക്കും സ്ഥാനമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തിമാക്കി.