കേരളം

kerala

ETV Bharat / state

മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിർമ്മിക്കാൻ പരിശീലനം നൽകി പീച്ചി വന ഗവേഷണകേന്ദ്രം - bamboo

മുളയും ഈറ്റയും ഉപയോഗിച്ചുളള മൂല്യ വർദ്ധിത ഉത്പന്നങ്ങള്‍ നിർമ്മിക്കാൻ പരിശീലനം നൽകി പീച്ചി വന ഗവേഷണകേന്ദ്രം. സ്വയം സംരംഭത്തോടൊപ്പം പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ടാണ് പദ്ധതി.

മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം

By

Published : Mar 26, 2019, 3:29 PM IST

പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി മുളയിലും ഈറ്റയിലും കൗതുക വസ്തുക്കളും നിത്യോപയോഗ വസ്തുക്കളും നിര്‍മ്മിക്കുന്നതിനാണ് തൃശൂര്‍ പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഗ്രീന്‍ സ്കില്‍ ഡെവലപ്മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.ഇത് വിജയകരമായി പൂർത്തിയാക്കുന്നവരെ പിന്നീട് സ്വയം സംരംഭകരായും പരിശീലകരായും മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രൊജക്ട് കോ-ഓർഡിനേറ്റർ രവീന്ദ്രൻ പറയുന്നു.

16 പേരാണ് ഇപ്പോൾ വിവിധയിനം ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 20 ൽ അധികം ഉത്പന്നങ്ങളുടെ നിർമ്മാണം ഇവിടെ നിന്നും നൽകി കഴിഞ്ഞു. മുള കൊണ്ടുള്ള പേന, പഴക്കൂട, പൂക്കൂട തുടങ്ങിയ അഞ്ച് ഉത്പന്നങ്ങളാണ് ഒരു ബാച്ചിനെ പഠിപ്പിക്കുന്നത്. കൂടാതെ കുറഞ്ഞ ചിലവിൽ മുളകൊണ്ടുള്ള കെട്ടിട നിർമ്മാണ പരിശീലനവും ഇവിടെ നിന്നും നൽകുന്നുണ്ട്.

ജനങ്ങളെ സ്വയം സംരംഭകരാക്കി വരുമാന മാർഗം നൽകുന്നതോടൊപ്പം പ്രകൃതി സംരക്ഷണവും ലക്ഷ്യമാക്കുന്നതു വഴി മികച്ച മാതൃകയാണ് വനഗവേഷണ കേന്ദ്രം മുന്നോട്ട് വക്കുന്നത്.

മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം

ABOUT THE AUTHOR

...view details