കേരളം

kerala

ETV Bharat / state

ഹീര കൺസ്‌ട്രക്ഷൻസ് എം.ഡി അബ്ദുൽ റഷീദിനും മകനും ജാമ്യം - bail in loan fraud news

സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയില്‍ നിന്നും 12.8 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലെ മറ്റ് നാല് പ്രതികളായ സുനിത റഷീദ്, റെസ്വിൻ, സുറുമി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്‌തിട്ടില്ല.

വായ്‌പാ തട്ടിപ്പില്‍ ജാമ്യം വാര്‍ത്ത  എസ്‌ബിഐ തട്ടിപ്പ് കേസ് അപ്പ്‌ഡേറ്റ് വാര്‍ത്ത  bail in loan fraud news  sbi fraud case update news
ഇടിമുട്ടി

By

Published : Apr 22, 2021, 5:57 PM IST

തിരുവനന്തപുരം: എസ്.ബി.ഐ വായ്പ തട്ടിപ്പ് കേസില്‍ ഹീര കൺസ്‌ട്രക്ഷൻസ് എം.ഡി അബ്ദുൽ റഷീദിനും മകൻ സുബിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പിടിയിലായി ഒരു മാസത്തിന് ശേഷമാണ് കോടതി ജാമ്യം അനുവദിക്കുന്നത്. ഇരുവരും ഇന്ന് ജയിൽ മോചിതരാവും.

കഴിഞ്ഞ ദിവസം ഇരുവരുടെയും റിമാൻഡ് കാലാവധി മെയ് മൂന്ന് വരെ നീട്ടിയിരുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മറ്റ് നാല് പ്രതികളായ സുനിത റഷീദ്, റെസ്വിൻ, സുറുമി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്‌തിട്ടില്ല. വ്യാജ രേഖകൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയില്‍ നിന്നും 12.8 കോടിയുടെ വായ്പ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എസ്‌ബിഐ റീജിയണൽ മാനേജർ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്‍തത്.

ABOUT THE AUTHOR

...view details