കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ മന്ത്രിസഭാ തീരുമാനം വെറും തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ പ്രഖ്യാപനം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല. 2018 ഒക്ടോബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം രണ്ടുമാസത്തേക്ക് കൂടി നീട്ടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നിലവിലെ മോറട്ടോറിയം നിലനില്‍ക്കെ തന്നെയാണ് ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും. കൂടാതെ മോറട്ടോറിയത്തിന്‍റെ കാലാവധി കഴിഞ്ഞാല്‍ ഓരോ കര്‍ഷകനും പലിശയും പിഴപലിശയും ചേര്‍ത്ത് ഈ തുക തിരിച്ചടക്കേണ്ട സ്ഥിതിയും നിലനില്‍ക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മോറട്ടോറിയം കൊണ്ട് എന്തുഗുണമാണ് കര്‍ഷകന് ലഭിക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.
മോറട്ടോറിയം ദീര്‍ഘിപ്പിച്ച മന്ത്രിസഭാ തീരുമാനം തട്ടിപ്പ്: മുല്ലപ്പള്ളി - മുല്ലപ്പള്ളി രാമചന്ദ്രന്‍
മോറട്ടോറിയം രണ്ടുമാസത്തേക്ക് കൂടി നീട്ടുക മാത്രമാണ് ചെയ്തത്. കാലാവധി കഴിഞ്ഞാല്‍ പലിശയും പിഴപലിശയും ചേര്‍ത്ത് തിരിച്ചടക്കേണ്ട സ്ഥിതിയും നിലനില്‍ക്കുന്നു.
പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 85 കോടി രൂപ ഒന്നിനും പര്യാപ്തമല്ല. പ്രളയത്തെത്തുടര്‍ന്ന് ഇടുക്കിയില്‍ മാത്രം 11,530 ഹെക്ടറിലെ കൃഷി പൂര്‍ണമായും നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 2300 ഓളം ആടുമാടുകള്‍ ചത്തൊടുങ്ങുകയും 1713 വീടുകള്‍ പൂര്‍ണമായും 7106 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നും മാധ്യമ റിപ്പോട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനുമപ്പുറത്താണ് ഇടുക്കിയില്‍ മാത്രമുണ്ടായ നാശനഷ്ടം. പ്രളയാനന്തരം വെള്ളം കെട്ടി നിന്നും മറ്റുമായി വിളകള്‍ നശിച്ചതിന് പുറമെ അത് ഉല്‍പ്പാദനത്തേയും ബാധിച്ചു. ഇതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. അതിനാല്‍ കര്‍ഷകരുടെ യഥാര്‍ത്ഥ നാശനഷ്ടം കണക്കാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.