മലപ്പുറം: ഇന്ന് കർക്കടകം ഒന്ന്. പുണ്യം പൂത്തുലയുന്ന രാമായണ മാസത്തിന് തുടക്കമായി. ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും ഇനി ഒരുമാസം രാമായണ ശീലുകളാൽ മുഖരിതമാകും. രാമായണ മാസാചരണത്തിനായി ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ക്ലേശങ്ങൾ നിറഞ്ഞ കർക്കടകത്തിൽ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യന്മാർ പറയുന്നു.
രാമായണ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി - കർക്കടകം
രാമായണ മാസാചരണം ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെ നടത്തും

കർക്കടകം
രാമായണ മാസാചരണം ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെ നടത്തും. 21ന് ശാഖാ തലത്തിലും 28ന് താലൂക്ക് തലത്തിലും ഓഗസ്റ്റ് 11ന് ജില്ലാ തലത്തിലും സ്കൂൾ കുട്ടികൾക്കായി രാമായണ മത്സരങ്ങൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് എല്ലാ ശാഖാ സമിതികളുടെയും നേതൃത്വത്തിൽ അഖണ്ഡ രാമായണ പാരായണവും നടക്കും.