കേരളം

kerala

ETV Bharat / state

പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ - ശുഹൈബിന്‍റെ കൊലപാതകം

പല കോടതിവിധികളും നടപ്പാക്കിയാൽ അകത്തു കിടക്കേണ്ട ആളാണ് മുഖ്യമന്ത്രി.

കെ മുരളീധരൻ

By

Published : Feb 12, 2019, 9:10 PM IST

പിണറായി വിജയനെതിരെ വിമർശനമുന്നയിച്ച് കെ മുരളീധരൻ എംഎൽഎ. പല കോടതിവിധികളും നടപ്പാക്കിയാൽ അകത്തു കിടക്കേണ്ട ആളാണ് കേരളം ഭരിക്കുന്നതെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കോടതികൾക്ക് നാശം സംഭവിച്ചിട്ടില്ലെന്ന് പിണറായി വിജയൻ ഓർക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. കണ്ണൂർ മട്ടന്നൂര്‍ സ്വദേശിയായ ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബോംബേറ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവർത്തകർ ശുഹൈബിനെതിരെ വധഭീക്ഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.


ABOUT THE AUTHOR

...view details