തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കാറളത്ത് ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കാറളം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി.വാസുവിന്‍റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്‌ണു വാഹിദ്(22)ആണ് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. തര്‍ക്കം ഒത്തുതീര്‍ക്കാനെന്ന പേരില്‍ വിഷ്ണുവിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി, പള്ളത്തിന് സമീപത്തെ ഇത്തിള്‍കുന്ന് പാടത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. കാറളം കണ്ണന്‍റെ നേതൃത്വത്തില്‍ പത്തോളം പേരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.
കാറളത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി - തൃശൂര്‍ മെഡിക്കല്‍ കോളജ്
കാറളം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി.വാസുവിന്‍റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്‌ണു വാഹിദ്(22)ആണ് വെട്ടേറ്റ് മരിച്ചത്
കാറളത്ത് ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ കൊല്ലയില്‍ സേതു(24), സുമേഷ്(32), ശിവ(21)എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുമരഞ്ചിറ ക്ഷേത്രത്തിലെ ഭരണി ആഘോഷവുമായി ബന്ധപ്പെട്ട് മേഖലയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വര്‍ഗീസ്, സിഐ എം.ജെ.ജിജോ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.