കേരളം

kerala

ETV Bharat / state

കൊടുങ്ങല്ലൂരില്‍ യുവാവിനെ കൊന്നുതള്ളിയ സംഭവം; അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് - യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയ സംഭവം

ശ്രീനാരായണപുരം കട്ടന്‍ ബസാറിലാണ് വെമ്പല്ലൂര്‍ സ്വദേശിയായ വിജിത്തിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

By

Published : Sep 29, 2019, 2:48 PM IST

തൃശൂർ: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ശ്രീനാരായണപുരം കട്ടന്‍ ബസാറിലാണ് വെമ്പല്ലൂര്‍ സ്വദേശിയായ വിജിത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന് പിന്നാലെ നാലംഗ സംഘം നാടുവിടുകയും ചെയ്‌തതോടെ സംശയം ബലപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഛത്തീസ്‌ഗഢില്‍ ഇന്ത്യന്‍ കോഫി ഹൗസ് തൊഴിലാളിയാണ് കൊല്ലപ്പെട്ട വിജിത്ത്. കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഒഡീഷക്കാരായ തൊഴിലാളികള്‍ക്കൊപ്പം വിജിത്ത് പോവുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. പുഴുവരിച്ച് തുടങ്ങിയിരുന്നു. നെഞ്ചിന് വലതുവശത്തും കാലിലും തലക്കും മുറിവേറ്റ നിലയിലായിരുന്നു. കഴുത്തില്‍ തുണി കൊണ്ട് ചുറ്റി വരിഞ്ഞ നിലയിലായിരുന്നു.

അന്വേഷണത്തിനിടെ പൊലീസ് നായ മണം പിടിച്ച് തൊഴിലാളികളുടെ വീട് വരെ പോയി. വീട്ടില്‍ ബലപ്രയോഗത്തിന്‍റെ പാടുകളുണ്ടെന്നും പൊലീസ് പറയുന്നു. വിരലടയാള വിദഗ്‌ദരെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details