തൃശൂര്‍: ചേര്‍പ്പ് കോടന്നൂരില്‍ യുവാവ് പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ചിറമ്മല്‍ വീട്ടില്‍ ജോയ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ റിജോ (25) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴ് മണിയോടുകൂടിയാണ് സംഭവം.
തൃശൂരില്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവാവ്; പ്രതി പൊലീസ് കസ്റ്റഡിയില്‍ - റിജോ
ചേര്‍പ്പ് കോടന്നൂരില്‍ ചിറമ്മല്‍ വീട്ടില്‍ ജോയ് ആണ് മരിച്ചത്. മകന്‍ റിജോ പൊലീസ് കസ്റ്റഡിയില്‍ ആണ്.
തൃശൂരില്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവാവ്
റിജോ മദ്യപിച്ച് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടില്‍ ഉണ്ടായ തര്‍ക്കത്തിനിടെ റിജോ ജോയിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജോയിയെ ഉടന്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കും മുഖത്തും ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണം.
സംഭവത്തിന് പിന്നാലെ റിജോ തന്നെയാണ് ചേര്‍പ്പ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.