തൃശൂര്‍: ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മുത്തുള്ളിയാല്‍ സ്വദേശി കെ.ജെ ബാബുവാണ് (27) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ കെ.ജെ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും സാബു പൊലീസില്‍ മൊഴി നല്‍കി. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയായിരുന്നു കൊലപാതകം.
ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് സമീപത്തെ തോപ്പിൽ കുഴിച്ചിടുകയായിരുന്നു. വ്യാഴാഴ്‌ച സ്ഥലത്ത് രാവിലെ പശുവിനെ കെട്ടാനായി പോയ ആളാണ് മണ്ണ് ഇളകി കിടക്കുന്നതായും കുറച്ച് ഭാഗത്ത് മണ്ണ് മാറിക്കിടക്കുന്നതായും കണ്ടത്.