കേരളം

kerala

ETV Bharat / state

തൃശ്ശൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍ - drugs

100 നൈട്രോസെപാം ഗുളികകളുമായി ആലുവ സ്വദേശി വിമലിനെയാണ് മണ്ണൂത്തി പാലത്തിന് സമീപത്ത് നിന്ന് പിടികൂടിയത്

drugs

By

Published : Sep 19, 2019, 9:49 PM IST

തൃശ്ശൂർ: മണ്ണുത്തിയിൽ മയക്കുമരുന്നുമായി യുവാവ് എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് & ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്‍റെ പിടിയിൽ. സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 100 നൈട്രോസെപാം ഗുളികകളുമായി ആലുവ സ്വദേശി വിമല്‍ മണ്ണൂത്തിയെ പാലത്തിന് സമീപത്ത് നിന്നും പിടികൂടിയത്.

പിടികൂടിയ നൈട്രോസെപാം ഗുളികകൾ.

മയക്കുമരുന്നുമായി തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും വരികയായിരുന്നു ഇയാളെന്നും സ്ട്രിപ്പിന് 500 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

100 നൈട്രോസെപാം ഗുളികകളുമായി തൃശൂരില്‍ യുവാവ് പിടിയിലായി.

ABOUT THE AUTHOR

...view details