തൃശ്ശൂര്‍: അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി യുവാവ് പിടിയിലായി. കാസർകോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട് സംശയം തോന്നിയ ഷാഡോ പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. പരസ്‌പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.
അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി യുവാവ് പിടിയിൽ
കാസർകോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.
തൃശ്ശൂരില്‍ അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ
തുടർന്ന് യുവാവിനെ ആളൂർ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. മംഗലാപുരം സ്വദേശിയായ സുഹൃത്താണ് കള്ളനോട്ടുകൾ നൽകിയതെന്നും എറണാകുളത്തും മറ്റും വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നുമാണ് പ്രതിയുടെ മൊഴി. കള്ളനോട്ടിന്‍റെ ഉറവിടത്തെപറ്റിയും വിതരണം ചെയ്യുന്ന പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്‌പി അറിയിച്ചു.