തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ പുതിയ മുഖങ്ങൾ വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ഇടത് സർക്കാരിന്‍റെ ക്രൂര മർദനമേറ്റാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്തത്. യുവാക്കളെ തെരഞ്ഞെടുപ്പിൽ പരമാവധി പരിഗണിക്കാൻ നേതൃത്വം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പിൽ തൃശൂരിൽ പറഞ്ഞു.
സ്ഥാനാർഥി പട്ടികയിൽ പുതിയ മുഖങ്ങൾ വേണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ - Youth Congress state president
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സ്ഥാനാർഥിപ്പട്ടിക കൈമാറാൻ വേണ്ടി തൃശൂർ ഡി.സി.സി ഓഫീസിൽ എത്തിയ വേളയിലാണ് വരുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ജയസാധ്യതയുള്ള യുവ സ്ഥാനാർഥികൾക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന ആവശ്യം ഷാഫി പറമ്പിൽ എം.എൽ.എ വ്യക്തമാക്കിയത്
![സ്ഥാനാർഥി പട്ടികയിൽ പുതിയ മുഖങ്ങൾ വേണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ തൃശൂർ Thrissur കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഷാഫി പറമ്പിൽ എം.എൽ.എ ഡി.സി.സി ഓഫീസ് Shafi Parampil MLA Youth Congress state president Congress candidate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9470416-thumbnail-3x2-asdas.jpg)
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സ്ഥാനാർഥിപ്പട്ടിക കൈമാറാൻ വേണ്ടി തൃശൂർ ഡി.സി.സി ഓഫീസിൽ എത്തിയ വേളയിലാണ് വരുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ജയസാധ്യതയുള്ള യുവ സ്ഥാനാർഥികൾക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന ആവശ്യം ഷാഫി പറമ്പിൽ എം.എൽ.എ വ്യക്തമാക്കിയത്. 14 ജില്ലകളിലെയും ജില്ലാ അധ്യക്ഷൻമാരെ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് നേരിൽ കാണുമെന്നും അദേഹം പറഞ്ഞു. പ്രസ്ഥാനത്തിനുവേണ്ടി പ്രയാസകരമായ സാഹചര്യത്തിൽ പ്രവർത്തിച്ച പ്രവർത്തകരെ തെരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കുന്നതിന് പാർട്ടി ഉപയോഗപ്പെടുത്തണമെന്നും അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദേഹം പറഞ്ഞു. അതേസമയം സി.പി.എം ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ കമറുദ്ദീന്‍റെ അറസ്റ്റ് പരിഹാരം ആകില്ലെന്നും ഷാഫി പറമ്പിൽ എം.എൽ.എ വ്യക്തമാക്കി.