തൃശൂർ : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദത്തിന്‍റെ ഫലമായി സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. പുത്തൂർ പഞ്ചായത്തിലെ കോക്കാത്ത് കോളനി, ചിറ്റക്കുന്ന് പ്രദേശങ്ങളിൽ നിന്നുമാണ് ആളുകളെ മാറ്റുന്നത്. തഹസിൽദാർ, ഒല്ലൂർ പൊലീസ്, പുത്തൂർ പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.
ജില്ലയിൽ പൊതുവേ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഡാമുകൾ എല്ലാം തുറന്ന അവസ്ഥയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. ഭാരതപ്പുഴ, മണലിപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
മണലിപ്പുഴയിൽ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലെത്തി. പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി വരികയാണ്. ജാഗ്രതാനിർദേശത്തെ തുടർന്ന് പലരും ബന്ധുവീടുകളിലേക്ക് മാറുന്നുണ്ട്.
ഭാരതപ്പുഴയുടെ തീരത്തെ തിരുവില്വാമല, പാഞ്ഞാൾ, കൊണ്ടാഴി പഞ്ചായത്തുകളിലും സുരക്ഷാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെയും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്.
ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ