തൃശൂർ: പിഎഫ്ഐ സംസ്ഥാന നേതാവ് യഹ്‌യ തങ്ങളെ കസ്റ്റഡിയിലെടുത്തതിന് കുന്ദംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പ്രവർത്തകർ. കുന്ദംകുളം പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്റ്റേഷന് മുൻപിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന പൊലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞിട്ടു.
നേതാവിന്‍റെ അറസ്റ്റ്: കുന്ദംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിഎഫ്‌ഐ - കുന്ദംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ പിഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം
യഹ്‌യ തങ്ങളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സംഘടിച്ചെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുന്ദംകുളം പൊലീസ് സ്റ്റേഷന് മുൻപിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു.
![നേതാവിന്‍റെ അറസ്റ്റ്: കുന്ദംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിഎഫ്ഐ pfi leader yahiya thangal arrest pfi activists protest at kunnamkulam police station popular front rally hate slogan arrest പിഎഫ്ഐ നേതാവ് യഹ്‌യ തങ്ങൾ അറസ്റ്റ് കുന്ദംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ പിഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലി വിദ്വേഷ മുദ്രാവാക്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15416237-thumbnail-3x2-k.jpg)
കുന്ദംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിഎഫ്‌ഐ പ്രവർത്തകർ
കുന്ദംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിഎഫ്‌ഐ പ്രവർത്തകർ
ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഹിന്ദു-ക്രിസ്‌ത്യൻ മതവിഭാഗത്തിനെതിരെ കൊച്ചുകുട്ടിയെ ചുമലിൽ ഇരുത്തി മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ അറസ്റ്റ്. പരിപാടിയുടെ സ്വാഗതസംഘം ചെയർമാൻ കൂടിയായ യഹ്‌യയെ ഇന്ന് പുലർച്ചെ പെരുമ്പിലാവിലെ വീട്ടിലെത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.